ഇന്ത്യൻ ക്രിക്കറ്റിനെ കാത്ത് കടുത്ത തീരുമാനങ്ങൾ, വൈകാതെ വിരമിക്കുക 3 സൂപ്പർ താരങ്ങൾ

ചൊവ്വ, 11 ജൂലൈ 2023 (20:05 IST)
തലമുറമാറ്റത്തിന്റെ വക്കിലാണ് ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ്. ടെസ്റ്റ്,ഏകദിന ടീമുകളില്‍ കരിയറിന്റെ അവസാനഘട്ടത്തിലുള്ള താരങ്ങള്‍ ഏറെയുള്ളതിനാല്‍ തന്നെ ഒരു തലമുറമാറ്റത്തിന്റെ മുന്നിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. നിരവധി പ്രതിഭാധനരായ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതിനാല്‍ തന്നെ ഭാവിയെ മുന്നില്‍ കണ്ട് അവര്‍ക്ക് മതിയായ അവസരങ്ങള്‍ ടീം മാനേജ്‌മെന്റ് നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ടെസ്റ്റ്,ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നും സമീപഭാവിയില്‍ തന്നെ പല താരങ്ങളും വിട പറയുമെന്ന് ഉറപ്പാണ്.
 
കളി തുടര്‍ന്നാലും ഭാവിയില്‍ ഏകദിന,ടെസ്റ്റ് ടീമുകളില്‍ അവസരം ലഭിക്കില്ല എന്നത് താരങ്ങളെ വിരമിക്കല്‍ തീരുമാനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. സമീപഭാവിയില്‍ തന്നെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും ആര്‍ അശ്വിന്‍,ഭുവനേശ്വര്‍ കുമാര്‍,ദിനേഷ് കാര്‍ത്തിക് എന്നിവര്‍ സമീപഭാവിയില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. യുവതാരങ്ങള്‍ കടന്നുവന്നതോടെ അവസരങ്ങള്‍ കുറഞ്ഞതാണ് താരങ്ങളെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.
 
പ്രായം 36 പിന്നിട്ട അശ്വിന്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ആദ്യ ചോയ്‌സുകളില്‍ വരുന്ന ആളല്ല. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനമായി ഏകദിനം കളിച്ച താരം 113 കളികളില്‍ 151 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നെങ്കിലും ഭുവനേശ്വറിന് പകരം മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുമ്ര,മുഹമ്മദ് ഷമി എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമായിരുന്നെങ്കിലും ലോകകപ്പിലും തുടര്‍ന്ന് വന്ന ഐപിഎല്ലിലുമെല്ലാം പരാജയമായതോടെ ദിനേശ് കാര്‍ത്തികും സമീപഭാവിയില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ഉറപ്പാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍