ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു തലമുറമാറ്റത്തിന് പിന്നാലെയാണെന്നത് വ്യക്തമാക്കുന്നതായിരുന്നു വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മുതിര്‍ന്ന താരമായ ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയ തീരുമാനം. യശ്വസി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക്ക്വാദിനെയും പോലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുമ്പോഴും ഹനുമാ വിഹാരിയെയും സര്‍ഫറാസ് ഖാനെയും പോലുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്.
പരിക്കിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ മധ്യനിര താരം ഹനുമാ വിഹാരിക്ക് പിന്നീട് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തിയും എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ഹനുമ വിഹാരി. തീര്‍ച്ചയായും എനിക്ക് നിരാശയുണ്ട്. കാരണം ടീമില്‍ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് മാത്രമാണ് എന്നെ അലട്ടുന്ന വിഷയം. ആരും എന്നെ വിളിക്കുകയോ എന്തിന് ഒഴിവാക്കി എന്ന് വിശദീകരിക്കുകയോ ചെയ്തിട്ടില്ല. എല്ലായ്‌പ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പുറത്താണെങ്കിലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ എനിക്കുണ്ട്. രഹാനെ ടീമില്‍ തിരിച്ചുവന്നത് മുപ്പത്തിയഞ്ചാം വയസിലാണ് എനിക്ക് പ്രായം 29 ആയിട്ടുള്ളു. വിഹാരി പറഞ്ഞു.