പഞ്ചാബ് ആ താരത്തെ കളിപ്പിയ്ക്കുന്നത് റണ്ണെടുക്കാനല്ല, കൊടുത്ത പണം മുതലാക്കാൻ: വിമർശനവുമായി ഗംഭീർ

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (12:52 IST)
ഈ സീസണിൽ ഫോം കണ്ടെത്താനായിട്ടില്ല എങ്കിലും കിങ്സ് ഇലവൻ പഞ്ചാബ് മാക്സ്‌വെല്ലിനെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടില്ല. പഞ്ചാബ് തുടരെ ജയങ്ങൾ നേടുമ്പോഴും മാക്സ്‌വെല്ലിന്റെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിയ്ക്കുന്നുമില്ല. മാക്സ്‌വെൽ ടീമിനെ സന്തുലിതമാക്കുന്ന താരമാണെന്നും പിന്തുണയ്ക്കുമെന്നും പഞ്ചാബ് നായകൻ കെഎൽ രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാറ്റിങ്ങിലെ പ്രകടനം നോക്കിയല്ല നൽകിയ പണം മുതലാക്കാനാണ് മാക്സ്‌വെലിനെ പഞ്ചാബ് കളിപ്പിയ്ക്കുന്നത് എന്ന വിമർശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഗൗതം ഗംഭീർ.
 
മാക്സ്‌വെല്ലിന് പകരം കളിപ്പിയ്ക്കൻ പഞ്ചാബിൽ മറ്റൊരു താരം ഇല്ലെന്ന് ഗംഭീർ പറയുന്നു. 'വലിയ തുക മുടക്കിയാണ് പഞ്ചാബ് മാക്സ്‌വെല്ലിനെ ടീമിലെത്തിച്ചത്. അപ്പോൾ എങ്ങനെ അദ്ദേഹത്തെ പുറത്തിരുത്താനാകും. മൂന്നാം നമ്പറിലും നാലാം നമ്പറിലും എല്ലാം താരത്തെ പഞ്ചാബ് കളിപ്പിച്ച് നോക്കി. എന്നാൽ എവിടെയും മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്സ്‌വെല്ലിനായില്ല. മാറ്റേതെങ്കിലും ഫ്രാഞ്ചൈസിയായിരുന്നെങ്കിൽ ഇത്രയും മത്സരം മാക്സ്‌വെല്ലിനെ കളിപ്പിയ്ക്കും എന്ന് തോന്നുന്നില്ല.
 
ഈ സീസണിൽ തുടക്കം മുതൽ താരത്തിന് ഫോം കണ്ടെത്താനായിട്ടില്ല. താരത്തിന്റെ ഏറ്റവും മോശം സീസണാണ് ഇത്. മാക്സ്‌വെല്ലിന്റെ മോശം പ്രകടനം പഞ്ചാബിനെ വലിയ രീതിയിൽ ബാധിയ്ക്കുന്നുണ്ട്. എന്നിട്ടും പഞ്ചാബ് മാക്സ്‌വെല്ലിനെ കളിപ്പിയ്ക്കുകയാണ്.' ഗംഭീർ പറഞ്ഞു. 10.5 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്സ്‌വെല്ലിനെ സ്വന്തമാക്കിയത്. ബറ്റിങ്ങിൽ കാര്യമായ സംഭാവന ടീമിന് നൽകാൻ ഇതുവരെ മാക്സ്‌വെല്ലിനായിട്ടില്ല. ഓഫ് സിപ്പിന്നർ എന്ന നിലയിലാണ് പഞ്ചാബ് ഇപ്പോൾ മാക്സ്‌വെല്ലിനെ പ്രയോജനപ്പെടുത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article