56 കളികൾ കഴിഞ്ഞു, എന്നിട്ടും പ്ലേ ഓഫ് ഉറപ്പിക്കാനാവാതെ ഏഴ് ടീമുകൾ, ഇത് ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യം

ബുധന്‍, 28 ഒക്‌ടോബര്‍ 2020 (12:48 IST)
എന്തുകൊണ്ടാണ് ഐപിഎൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാവുന്നത് എന്നതിന് ഉത്തരമാണ് ഈ വർഷത്തെ ഐപിഎൽ സീസൺ. ആകെയുള്ള 56 ലീഗ് മത്സരങ്ങളിൽ 47 എണ്ണം പിന്നിട്ടിട്ടും ഇനിയും ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചിട്ടില്ലാത്ത 7 ടീമുകൾ ഇത്തവണയുണ്ട് എന്നതാണ് മറ്റ് ടൂർണമെന്റുകളിൽ നിന്നും ഐപിഎല്ലിനെ വേറിട്ടു നിർത്തുന്നത്.
 
ലീഗ് മത്സരങ്ങളുടെ 83.92 ശതമാനം മത്സരങ്ങളും പിന്നിട്ടിരിക്കുന്നു. എന്നാൽ ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസ് മത്സരത്തിലാകും പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം ഏതെന്ന് വ്യക്തമാകുക. 
 
നിലവിൽ 11 കളികളിൽ നിന്ന് 7 ജയവും തോൽവിയുമായി മുംബൈ ഇന്ത്യൻസാണ് പട്ടികയിൽ ഒന്നാമതുള്ളത്. ബാംഗ്ലൂരിനും 14 പോയിന്റാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പ്ലേ ഓഫ് ഉറപ്പാണ്. അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദുമായി ഇന്നലെ നടന്ന കളിയിൽ ഡൽഹി വിജയിച്ചിരുന്നെങ്കിൽ പ്ലേ ഓഫ് കടക്കുന്ന ആദ്യ ടീം ഡൽഹി ആകുമായിരുന്നു. എന്നാൽ ഹൈദരാബാദിനെതിരെ 88 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഡൽഹി ഏറ്റുവാങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍