കർശന നിബന്ധനകളോടെ സംസ്ഥാനത്ത് അടുത്ത ആഴ്ച ബാറുകൾ തുറന്നേയ്ക്കും

ബുധന്‍, 28 ഒക്‌ടോബര്‍ 2020 (10:44 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചമുതൽ ബാറുകൾ തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ അഞ്ചിന് തദ്ദേശ തിഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നതിന് മുൻപ് തന്നെ ബാറുകൾ തുറക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത്. കർസനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ബറുകൽ പ്രവർത്തിയ്ക്കാൻ അനുവദിയ്ക്കു ഇത് ഉറപ്പുവരുത്തുന്നതിനായി എക്സൈസ്, റവന്യു, പൊലീസ് വിഭാഗങ്ങൾ ബാറുകളിൽ പരിശോധന നടത്തും.
 
തദ്ദേശ തിരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നാൽ ഡിസംബറിൽ മാത്രമേ ബാറുകൾ തുറക്കാനാകു. മാസങ്ങൾക്കകം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വരും എന്നതിനാൽ ഡിസംബറിൽ ബാറുകൽ തുറക്കുന്നത് വിവാദത്തിന് കാരണമാവുകയും ചെയ്യും. ഇതുകൂടി കണക്കിലെടുത്താണ് ബാർ തുറക്കാനുള്ള തീരുമാനത്തിലേക് സർക്കാർ എത്തിയത്. ബാറുകൾ തുറക്കുന്നതോടെ. കുറഞ്ഞ വിലയിലൂള്ള കൗണ്ടർ വിൽപ്പന അവസാനിപ്പിയ്ക്കും 
 
ഒരു മേശയുടെ ഇരുവശങ്ങളിലുമായി രണ്ടുപേരെ മാത്രമേ ഇരിയ്ക്കാൻ അനുവദിക്കു, ഭക്ഷണം പങ്കുവച്ച് കഴിയ്ക്കാൻ പാടില്ല. വെയ്‌റ്റർമാർ മാസ്കും കയ്യുറകളും ധരിയ്ക്കണം എന്നിങ്ങനെ കർശനമായ നിബന്ധനകളോടെയായിരിയ്ക്കും ബാറുകൽ തുറന്നുപ്രവർത്തിയ്കുക. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ ബാറുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍