മുംബൈ: മുംബൈ നഗരത്തിന് മുകളിലൂടെ ഡ്രോണുകൾ പറത്തുന്നതും, ഗ്ലൈഡറുകളിൽ പറക്കുന്നതിനുമുള്ള വിലക്ക് ഒരുമാസത്തേയ്ക്ക് കൂടി നീട്ടി മുംബൈ പൊലീസ്. ഒക്ടോബർ 30 മുതൽ നവംബർ 28 വരെ ഒരു മാസത്തേയ്ക്കാണ് വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. ഉത്സവ സീസണോടനുബന്ധിച്ച് ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് നടപടി എന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.