ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

അഭിറാം മനോഹർ
ശനി, 14 സെപ്‌റ്റംബര്‍ 2024 (09:43 IST)
Liam Livingstone
കാര്‍ഡിഫില്‍ നടന്ന രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. വിജയത്തോടെ പരമ്പര 1-1ന് സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനായി. ഓസീസ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 6 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് വിജയിച്ചത്. ലിയാം ലിവിങ്ങ്സ്റ്റണിന്റെ ഓള്‍ റൗണ്ട് പ്രകടനമായിരുന്നു ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായത്.
 
31 പന്തില്‍ 50 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മക് ഗുര്‍ക്ക്, 26 പന്തില്‍ 42 റണ്‍സ് നേടിയ ജോഷ് ഇംഗ്ലീഷ് എന്നിവരുടെ സംഭാവനകളാണ് ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്. ഓസ്‌ട്രേലിയയുടെ 2 വിക്കറ്റുകള്‍ വീഴ്ത്തിയ ലിയാം ലിവിങ്സ്റ്റണ്‍ ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ 47 പന്തില്‍ 87 റണ്‍സുമായി തിളങ്ങി. 24 പന്തില്‍ 44 റണ്‍സെടുത്ത ജേക്കബ് ബെഥേല്‍ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കി. ഓസ്‌ട്രേലിയക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി മാത്യൂ ഷോര്‍ട്ട് ഇംഗ്ലണ്ടിന്‍ ഭീഷണി സമ്മാനിച്ചെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ ഇത് മതിയായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article