കീപ്പിംഗിൽ ശരാശരി, ബാറ്റിംഗിൽ വെടിക്കെട്ടിനുള്ള ശ്രമവും പാഴായി, നാണം കെട്ട് മടങ്ങി സഞ്ജു

അഭിറാം മനോഹർ

വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (12:19 IST)
ദുലീപ് ട്രോഫിയിലും ബാറ്റിംഗില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ഡിയ്ക്കായി അഞ്ചാമതായി ബാറ്റിംഗിനിറങ്ങിയ സഞ്ജു ഒരു ഫോറടക്കം അഞ്ച് റണ്‍സ് മാത്രം നേടിയാണ് മടങ്ങിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയ സഞ്ജു ആറാം പന്തില്‍ സിക്‌സറടിക്കാന്‍ ശ്രമിക്കവെയാണ് സഞ്ജു പുറത്തായത്. ആഖിബ് ജാവേദിന്റെ പന്തില്‍ പ്രസിദ്ധ് കൃഷ്ണയാണ് സഞ്ജുവിനെ പിടിച്ച് പുറത്താക്കിയത്.
 
 ദുലീപ് ട്രോഫിയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്താനുള്ള സഞ്ജുവിന്റെ നേരിയ സാധ്യതയും ഇല്ലാതെയായി. അതേസമയം പരിക്കില്‍ നിന്നും തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ തിളങ്ങി. ശ്രീലങ്കക്കെതിരെ 2 ടി20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച സഞ്ജു ഒരു റണ്‍സ് പോലും പരമ്പരയില്‍ എടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ദുലീപ് ട്രോഫിയിലും താരം നിരാശപ്പെടുത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍