എന്തുകൊണ്ട് ടീമിലെ ഏറ്റവും മികച്ച താരമായ ക്വിന്റണ്‍ ഡികോക്ക് കളിച്ചില്ല, ക്രുണാല്‍ പാണ്ഡ്യയുടെ മറുപടി

Webdunia
വ്യാഴം, 25 മെയ് 2023 (17:20 IST)
ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള പരിചയ സമ്പന്നനായ ക്വിന്റണ്‍ ഡികോക്കിന് ലഖ്‌നൗ അവസരം നല്‍കാത്തത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഐപിഎല്ലില്‍ നിരന്തരം മികച്ച പ്രകടനം നടത്തിയിട്ടുള്ള ലഖ്‌നൗ ടീമിലെ നിലവിലെ ഏറ്റവും മികച്ച താരമെന്ന് പറയാവുന്ന താരത്തെ നിര്‍ണായകമായ മത്സരത്തില്‍ എന്തുകൊണ്ട് മാറ്റിനിര്‍ത്തി എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം നായകനായ ക്രുണാല്‍ പാണ്ഡ്യ.
 
മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 183 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 16.3 ഓവറില്‍ 101 റണ്‍സിന് പുറത്തായിരുന്നു. ക്വിന്റണ്‍ ഡികോക്ക് മികച്ച നിലവാരമുള്ള ബാറ്ററാണ് എന്നാല്‍ കെയ്ല്‍ മെയേഴ്‌സിന് ചെന്നൈയില്‍ മികച്ച റെക്കോര്‍ഡാണ് ഉള്ളത്. അതിനാല്‍ തന്നെ അദ്ദേഹവുമായി ടീം മുന്നോട്ട് പോകുകയായിരുന്നു മത്സരശേഷം ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു. അതേസമയം ഈ സീസണിലെ ആദ്യ മത്സരങ്ങള്‍ മുതല്‍ തന്നെ ടീം ക്യാമ്പയിനില്‍ നിന്നും ഡികോക്ക് പുറത്തായിരുന്നു. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ഡികോക്ക് ടീമിനൊപ്പം ചേര്‍ന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article