കോലി കോലി എന്നുള്ള വിളികൾ ഞാൻ ആസ്വദിക്കുന്നു: നവീൻ ഉൾ ഹഖ്

വ്യാഴം, 25 മെയ് 2023 (14:24 IST)
ഐപിഎല്‍ പതിനാറാം സീസണ്‍ അവസാനിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്ത പേരാണ് അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖിന്റേത്. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെ ബാംഗ്ലൂരിന്റെ തോല്‍വികള്‍ ആഘോഷമാക്കിയ താരം സമൂഹമാധ്യമങ്ങളിലും ആരാധകരെ ചൊടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നവീന്‍ കളിക്കുന്ന മത്സരങ്ങളില്‍ കോലി വിളികളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
 
ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയതെങ്കിലും 4 വിക്കറ്റുകളുമായി താരം തിളങ്ങിയിരുന്നു. താരം ഓരോ തവണ പന്തെറിയാന്‍ എത്തിയപ്പോഴും കോലി വിളികളുമായാണ് താരത്തെ സ്വീകരിച്ചത്. കോലി വിളികള്‍ക്കിടയില്‍ രോഹിത്തിനെ പുറത്താക്കിയപ്പോള്‍ ചെവികള്‍ക്കുള്ളില്‍ വിരല്‍ കടത്തി നിശബ്ദരാകു എന്ന തരത്തിലുള്ള പ്രകടനമാണ് താരം നടത്തിയത്. ഇത് ഓരോ വിക്കറ്റിലും താരം ആവര്‍ത്തിച്ചു. കോലി വിളികള്‍ താന്‍ ആസ്വദിക്കുകയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം നടത്താന്‍ അത് ആവേശം നല്‍കുന്നുവെന്നും താരം പറയുന്നു.
 
പുറത്തുനിന്നുള്ള ശബ്ദങ്ങളെ പറ്റി ഞാന്‍ ശ്രദ്ധിക്കുന്നില്ല. ക്രിക്കറ്റില്‍ മാത്രമാണ് എന്റെ ശ്രദ്ധ. ക്രിക്കറ്റില്‍ ചില ദിവസങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതാകും ചില ദിവസങ്ങള്‍ എന്ത് തന്നെ ചെയ്താലും നിങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. എന്ത് തന്നെയായാലും അടുത്ത മത്സരത്തില്‍ മികവ് പുലര്‍ത്താനാകും ഏത് ക്രിക്കറ്റ് താരവും ശ്രമിക്കുന്നത്. നവീന്‍ ഉള്‍ ഹഖ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍