IPL 2024: ഫാഫ് ക്യാമ്പിലെത്തി, കോലിയും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ബുധന്‍, 13 മാര്‍ച്ച് 2024 (18:55 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായി സൂപ്പര്‍ താരം വിരാട് കോലി ഉടന്‍ തന്നെ ആര്‍സിബി ക്യാമ്പില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വാരാന്ത്യത്തോടെ കോലി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. ആര്‍സിബിയുടെ പ്രധാനതാരങ്ങളും വിദേശതാരങ്ങളുമെല്ലാം ടീമിനൊപ്പം ജോയിന്‍ ചെയ്തു തുടങ്ങി.
 
മാര്‍ച്ച് 17ന് മുന്‍പെ കോലി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 19ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുടെ പ്രമോഷന്‍ പരിപാടി നടക്കുന്നുണ്ട്. കോലിയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ആര്‍സിബിയുടെ സീസണിലെ ആദ്യ മത്സരം. ചെന്നൈയില്‍ വെച്ചാകും മത്സരം നടക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article