ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആറ് സീസണുകളാണ് ഐപിഎല്ലില്‍ കളിച്ചത്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കള്‍ താരമായിരുന്ന സച്ചിന് ആദ്യ പ്രതിഫലം പ്രതിവര്‍ഷം 4.5 കോടി രൂപയായിരുന്നു. ആദ്യ 3 സീസണുകളിലും ഇതേ പ്രതിഫലത്തില്‍ കളിച്ച സച്ചിന്റെ പ്രതിഫലം 2011 മുതല്‍ 8.2 കോടിയായി ഉയര്‍ന്നു. പിന്നീട് 3 വര്‍ഷം ഇതേ പ്രതിഫലത്തില്‍ കളിച്ച സച്ചിന് ഐപിഎല്ലില്‍ പ്രതിഫലമായി ലഭിച്ചത് 38,29,5000 രൂപയാണ്.
സച്ചിന് ശേഷം ഇന്ത്യയുടെ സൂപ്പര്‍ താരമായി വളര്‍ന്ന വിരാട് കോലിയ്ക്ക് 2008ലെ അരങ്ങേറ്റ സീസണില്‍ ലഭിച്ചത് 12 ലക്ഷം രൂപ മാത്രമായിരുന്നു. ആദ്യ 3 സീസണില്‍ ഇത് തന്നെയായിരുന്നു കോലിയുടെ പ്രതിഫലം. എന്നാല്‍ 2011ല്‍ ഇത് ഒറ്റയടിക്ക് 8 കോടി രൂപയായി. 2014ല്‍ 12.5 കോടിയായും 2018 മുതല്‍ 21 വരെ 17 കോടിയായും ഇത് ഉയര്‍ന്നു.അവസാന 2 സീസണുകളില്‍ 15 കോടിയാണ് താരത്തിന്റെ പ്രതിഫലം. ഐപിഎല്ലില്‍ നിന്നും പ്രതിഫലയിനത്തില്‍ മാത്രം 173 കോടി രൂപയാണ് കോലി സ്വന്തമാക്കിയത്.
2008ലെ ആദ്യ സീസണില്‍ പക്ഷേ 3 കോടി രൂപയ്ക്കാണ് യുവതാരമായ രോഹിത് ശര്‍മയെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് അന്ന് സ്വന്തമാക്കിയത്. ആദ്യ 3 സീസണുകളില്‍ ഇത് തന്നെയായിരുന്നു രോഹിത്തിന്റെ പ്രതിഫലം. 2011ല്‍ 9 കോടിയ്ക്ക് രോഹിത്തിനെ മുംബൈ സ്വന്തമാക്കി. 2014ല്‍ 12.5 കോടിയായും 2018ല്‍ 15 കോടിയായും 2022ല്‍ 16 കോടിയായും രോഹിത്തിന്റെ പ്രതിഫലം ഉയര്‍ന്നു. ഇതുവരെ പ്രതിഫലയിനത്തില്‍ രോഹിത് നേടിയത് 178 കോടിയാണ്.
മലയാളി താരമായ സഞ്ജു സാംസന്റെ കാര്യമെടുത്താല്‍ 2012ല്‍ 8 ലക്ഷം രൂപയ്ക്കാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 2013ല്‍ 10 ലക്ഷം രൂപയ്ക്ക് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കി. 2014,2015 സീസണുകളില്‍ 4 കോടി മുടക്കി താരത്തെ രാജസ്ഥാന്‍ നിലനിര്‍ത്തി. 2017ലും 2018ലും 4.2 കോടിയ്ക്കാണ് സഞ്ജു ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിച്ചത്. എന്നാല്‍ 2018ല്‍ 8 കോടി രൂപയ്ക്ക് സഞ്ജു രാജസ്ഥാനില്‍ തിരിച്ചെത്തി. 2022ല്‍ രാജസ്ഥാന്‍ നായകനായതോടെ പ്രതിഫലം 14 കോടിയായി മാറി. 12 ഐപിഎല്‍ സീസണുകളിലായി പ്രതിഫലയിനത്തില്‍ 76.5 കോടിയാണ് സഞ്ജു ഇതുവരെ നേടിയത്.