ജയ്‌സ്വാള്‍ പണ്ടത്തെ ആ ചെറിയ സച്ചിനെ ഓര്‍മിപ്പിക്കുന്നു: രവി ശാസ്ത്രി

അഭിറാം മനോഹർ

തിങ്കള്‍, 19 ഫെബ്രുവരി 2024 (16:57 IST)
ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിലും ഇരട്ടസെഞ്ചുറി നേടികൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് യുവതാരമായ യശ്വസി ജയ്‌സ്വാള്‍. ടി20 ക്രിക്കറ്റ് കളിക്കുന്ന അതേ ലാഘവത്തോട് കൂടി പേസ് ഇതിഹാസമായ ജെയിംസ് ആന്‍ഡേഴ്‌സണെതിരെ തുടര്‍ച്ചായായി 3 സിക്‌സുകള്‍ പറപ്പിച്ച താരത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
 
ഇപ്പോഴിതാ ഇന്ത്യന്‍ യുവതാരത്തിന്റെ പ്രകടനം സച്ചിന്റെ ചെറുപ്പക്കാലത്തെ അനുസ്മരിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് താരം നടത്തിയതെന്നും ഭാവിയില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍ എന്ന നിലയിലും ജയ്‌സ്വാളിന് മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രവി ശാസ്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍