പരീക്ഷണത്തിനു ഇന്ത്യ; ശുഭ്മാന്‍ ഗില്‍ വണ്‍ഡൗണ്‍, കോലി നാലാം നമ്പറിലേക്ക് !

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2023 (16:13 IST)
ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍.രാഹുല്‍ കളിക്കാത്ത സാഹചര്യത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി എത്തുമ്പോള്‍ ആരെ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്താനാണ് രാഹുല്‍ ദ്രാവിഡ് ആലോചിക്കുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കാനാണ് തീരുമാനം. അങ്ങനെ വന്നാല്‍ ലെഫ്റ്റ്-റൈറ്റ് കോംബിനേഷന്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. 
 
ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണറായാല്‍ ശുഭ്മാന്‍ ഗില്‍ താഴേക്ക് ഇറങ്ങേണ്ടി വരും. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്തിയാല്‍ വിരാട് കോലി നാലാം നമ്പറില്‍ കളിക്കും. വണ്‍ഡൗണ്‍ ഇറങ്ങുമ്പോള്‍ മികച്ച റെക്കോര്‍ഡുകളുള്ള കോലിയെ നാലാം നമ്പറില്‍ ഇറക്കി പരീക്ഷിക്കണോ എന്ന ചോദ്യമാണ് പരിശീലകനും നായകനും ഉള്ളത്. നാലാം നമ്പറില്‍ ഇറങ്ങാന്‍ കോലി തയ്യാറാണെങ്കിലും അങ്ങനെയൊരു പരീക്ഷണം ഫലം കണ്ടില്ലെങ്കില്‍ അത് ടീമിന് തന്നെ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും ഉണ്ട്. കോലി നാലാം നമ്പറില്‍ ഇറങ്ങേണ്ടി വന്നാല്‍ ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും ഹാര്‍ദിക് പാണ്ഡ്യ ആറാമതും ക്രീസിലെത്തും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article