ഏഷ്യാകപ്പില്‍ ഏകദിനത്തിന്റെ ടെക്‌നിക് പഠിച്ചെടുക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂര്യ

ബുധന്‍, 30 ഓഗസ്റ്റ് 2023 (15:51 IST)
ഏകദിനക്രിക്കറ്റിലെ തന്റെ മോശം പ്രകടനത്തിന് ഏഷ്യാകപ്പില്‍ അന്ത്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ഏകദിനത്തില്‍ എങ്ങനെ കളിക്കണമെന്നുള്ളത് ഏഷ്യാകപ്പില്‍ നിന്നും താന്‍ പഠിച്ചെടുക്കുമെന്നും ടീം ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
 
ടീം എനിക്ക് തരുന്ന റോള്‍ അത് എന്തുതന്നെയായാലും അത് നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കും. ഞാന്‍ മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ഫോര്‍മാറ്റാണിത്. ടി20 ക്രിക്കറ്റില്‍ മാത്രമാണ് ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. എനിക്ക് ഈ ഫോര്‍മാറ്റില്‍ തിളങ്ങാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. ഞാന്‍ ഈ ഫോര്‍മാറ്റിലും വളരെയേറെ പരിശീലനം നടത്തുന്നുണ്ട്. ഈ ഫോര്‍മാറ്റാണ് ഏറ്റവും വെല്ലുവിളിയായി തോന്നുന്നത്. എല്ലാ ഫോര്‍മാറ്റിലെയും പോലെ ഇവിടെയും കളിക്കാനാകണം. ആദ്യം അല്പസമയം എടുക്കണം, പിന്നീട് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യണം, പിന്നീട് ടി20യിലെന്ന പോലെ കളിക്കണം. ഇപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ ഫോര്‍മാറ്റോടെ ഏകദിനക്രിക്കറ്റ് പഠിച്ചെടുക്കാന്‍ എനിക്ക് സാധിക്കുമെന്ന് കരുതുന്നു. സൂര്യ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍