ലോകകപ്പിൽ അവന് പ്രത്യേക എനർജി, ഇത്തവണയും തിളങ്ങും: സെവാഗ്

ഞായര്‍, 27 ഓഗസ്റ്റ് 2023 (09:35 IST)
2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ പോകുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണെന്ന് ഇതിഹാസതാരം വിരേന്ദര്‍ സെവാഗ്. 2019ലെ ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നും 648 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. സമാനമായ പ്രകടനം താരം 2023ലും ആവര്‍ത്തിക്കുമെന്നാണ് സെവാഗിന്റെ പ്രവചനം.
 
ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ രോഹിത് തിളങ്ങാറുണ്ട്. അത്തരം വേദികള്‍ അവന് പ്രത്യേക ഊര്‍ജം കൊടുക്കുന്നുണ്ടെന്ന് വേണം കരുതാന്‍. ആരായിരിക്കും ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുക്കുക എന്ന് എന്നോട് ചോദിച്ചാല്‍ എന്റെ ഉത്തരം രോഹിത് എന്നായിരിക്കും. എന്റെ മനസ്സില്‍ മറ്റൊരു ഉത്തരം കൂടിയുണ്ട്. പക്ഷേ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ രോഹിത്തിനെ തിരെഞ്ഞെടുക്കും. ലോകകപ്പ് വരുമ്പോള്‍ രോഹിത്തിന്റെ എനര്‍ജി തന്നെ മാറാറുണ്ട്. ഇത്തവണ രോഹിത് ടീം ക്യാപ്റ്റന്‍ കൂടിയാണ്. അദ്ദേഹം ഒരുപാട് റണ്‍സടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍