ലോക ചെസ് ചാമ്പ്യൻഷിപ്പ് തലനാരിഴയ്ക്ക് നഷ്ടം, തോൽവിയിലും തലയെടുപ്പോടെ പ്രഗ്നാനന്ദ

വ്യാഴം, 24 ഓഗസ്റ്റ് 2023 (17:32 IST)
ലോക ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്. വ്യാഴാഴ്ച അസര്‍ബയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ വമ്പന്മാരെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ താരം ആര്‍ പ്രഗ്‌നാനന്ദയായിരുന്നു കാള്‍സന്റെ എതിരാളി. ടൈ ബ്രേക്കറില്‍ താരത്തെ മറികടന്നാണ് കാള്‍സന്‍ കന്നി കിരീടനേട്ടം സ്വന്തമാക്കിയത്.
 
ക്ലാസിക് പോരാട്ടത്തില്‍ സമനില പാലിച്ച കാള്‍സന്‍ തന്റെ കരുത്തുറ്റ മേഖലയായ റാപിഡ് ചെസിലേക്ക് മത്സരം നീട്ടുകയയിരുന്നു. ടൈ ബ്രേയ്ക്കറില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്‍സന്‍ രണ്ടാം മത്സരം ഗെയിം സമനിലയിലാക്കിയതോടെയാണ് കിരീടനേട്ടം സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം പ്രഗ്‌നാനന്ദ നേരത്തെ സ്വന്തമാക്കിയിരുന്നു. ആനന്ദ് 2 തവണ ചെസ് ലോകകപ്പ് ചാമ്പ്യനായിട്ടുണ്ട്. സെമിയില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള ഫാബിയാനോ കരുവാനോയ്യെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം.ലോക ചെസ് ചാമ്പ്യൻഷിപ്പ് തലനാരിഴയ്ക്ക് നഷ്ടം, തോൽവിയിലും തലയെടുപ്പോടെ പ്രഗ്നാനന്ദ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍