പാകിസ്ഥാൻ ഇന്ന് നേപ്പാളിനെതിരെ, ഏഷ്യാകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലെത്തും
ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാകിസ്ഥാന്‍ നേപ്പാളിനെ നേരിടും. ഇന്ത്യ,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്,ശ്രീലങ്ക എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. സെപ്റ്റംബര്‍ 17നാണ് ഫൈനല്‍ മത്സരം. ലോകകപ്പിന് മുന്‍പായി ഏഷ്യന്‍ ചാമ്പ്യന്മാരായി കളത്തിലിറങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പിലെ ആദ്യ മത്സരം.
പരിക്കേറ്റ കെ എല്‍ രാഹുല്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായി മലയാളി താരം സഞ്ജു സാംസണ്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കുവാന്‍ സാധ്യത കുറവാണ്. മധ്യനിരയില്‍ ഇഷാന്‍ കിഷനെ ഇന്ത്യ പരീക്ഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഓപ്പണ്‍ ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രേയസ് അയ്യരും ഇന്ത്യന്‍ നിരയില്‍ കളിക്കും.