തിരക്കിട്ട് ലോകകപ്പുകളില്‍ കൊണ്ടുവന്ന വിജയ് ശങ്കറും വരുണ്‍ ചക്രവര്‍ത്തിയും എവിടെ ? തിലകിന്റെ ഭാവിയും നശിപ്പിക്കണമോ?

വെള്ളി, 18 ഓഗസ്റ്റ് 2023 (11:55 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ യുവതാരം തിലക് വര്‍മ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി നടത്തിയത്. ഇതോടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം ആരാധകരും മുന്‍ താരങ്ങളും വാദിക്കുന്നുണ്ട്. എന്നാല്‍ മികച്ച യുവതാരമാണെങ്കിലും തിരക്കിട്ട് വലിയ ടൂര്‍ണമെന്റുകളില്‍ കളിപ്പിക്കുന്നത് താരത്തിന് ദോഷം ചെയ്യുമെന്നാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബ കരീം പറയുന്നത്.
 
2019ല്‍ ഇത്തരത്തില്‍ അംബാട്ടി റായിഡുവിന് പകരം ത്രീ ഡി പ്ലെയര്‍ എന്ന ലേബലില്‍ വിജയ് ശങ്കറെ കളിപ്പിച്ച കാര്യം മറക്കരുത്. എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. 2021ലെ ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തിയെയും ഇത്തരത്തിലാണ് ടീമിലെടുത്തത്. സാബ കരീം പറയുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച വിജയ് ശങ്കറോ 2021ലെ ടി20 ലോകകപ്പില്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തിയോ പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടില്ല. തിലകിന്റെ കാര്യത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അവസ്ഥ വരുമോ എന്ന് എനിക്ക് പേടിയുണ്ട്. നമ്മള്‍ ഭാവിയെ മുന്നില്‍ കണ്ടാണ് തീരുമാനമെടുക്കേണ്ടത്. ഏഷ്യാകപ്പിനുള്ള ടീമില്‍ ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പുള്ള 15 പേരെയാണ് തെരെഞ്ഞെടുക്കേണ്ടത്. എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടാകണം ഇത്. സാബ കരീം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍