ബാറ്റെടുത്താൽ സെഞ്ചുറി!, സ്മൃതി മന്ദാനയുടെ റെക്കോർഡ് തകർത്ത് തസ്മിൻ ബ്രിറ്റ്സ്

അഭിറാം മനോഹർ

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (14:26 IST)
വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങി ദക്ഷിണാഫ്രിക്കന്‍ വനിതാ താരം തസ്മിന്‍ ബ്രിറ്റ്‌സ്. 89 പന്തില്‍ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. 15 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ചുറി. 2025ല്‍ താരം നേടുന്ന അഞ്ചാമത്തെ ഏകദിന സെഞ്ചുറിയാണിത്.
 
 ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ റെക്കോര്‍ഡാണ് തസ്മിന്‍ തകര്‍ത്തത്. 2024ലും 2025ലും ഏകദിനത്തില്‍ 4 സെഞ്ചുറികള്‍ വീതം സ്മൃതി സ്വന്തമാക്കിയിരുന്നു.
 
അതേസമയം തസ്മിന്റെ സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ ന്യൂസിലന്‍ഡിനെതിരെ വിജയം സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് 47.5 ഓവറില്‍ 231 റണ്‍സില്‍ അവസാനിച്ചിരുന്നു. 9 ഓവറുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍