ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലി 4 സെഞ്ചുറികള്‍ അടിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍. പരമ്പരയിലെ മൂന്നാമത് മത്സരം ബ്രിസ്‌ബെയ്‌നില്‍ നാളെ നടക്കാനിരിക്കെയാണ് ഗവാസ്‌കറിന്റെ പ്രതികരണം. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ കോലി സെഞ്ചുറി നേടുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
പെര്‍ത്ത്,അഡലെയ്ഡ്,സിഡ്‌നി,മെല്‍ബണ്‍ എന്നിവിടങ്ങളില്‍ കോലി ഇതിനകം സെഞ്ചുറി നേടിയിട്ടുണ്ട്. ബ്രിസ്‌ബെയ്‌നില്‍ കൂടി നേടാനായാല്‍ ഓസ്‌ട്രേലിയയിലെ എല്ലാം ഗ്രൗണ്ടിലും സെഞ്ചുറിയുള്ള താരമായി കോലി മാറും. അതിന് ശേഷം മത്സരങ്ങള്‍ നടക്കുന്നത് മെല്‍ബണിലും സിഡ്‌നിയിലുമാണ്. ഇവിടെ മികച്ച റെക്കോര്‍ഡാണ് കോലിയ്ക്കുള്ളത്. അവിടെയും സെഞ്ചുറികള്‍ കണ്ടെത്താന്‍ കോലിയ്ക്കാകും. അതിനര്‍ഥം പരമ്പരയില്‍ അദ്ദേഹത്തിന് നാല് സെഞ്ചുറികള്‍ നേടാനാവുമെന്നാണ്. ഗവാസ്‌കര്‍ പറഞ്ഞു.