Babar Azam: പാക് ലീഗിലെ മുട്ടയിടുന്ന താറാവ് ബാബര്‍ തന്നെ, നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി താരം

അഭിറാം മനോഹർ

ബുധന്‍, 23 ഏപ്രില്‍ 2025 (19:27 IST)
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. ക്വറ്റക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയതോടെ പാക് സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ നായകന്‍ എന്ന നാണക്കേടാണ് ബാബറിന് ലഭിച്ചത്.
 
നായകനെന്ന നിലയില്‍ ഇത് ഒന്‍പതാം തവണയാണ് ബാബര്‍ പൂജ്യത്തിന് പുറത്താകുന്നത്. പിഎസ്എല്‍ ചരിത്രത്തില്‍ ഇമാദ് വസീമും വഹാബ് റിയാസും 12 ,10 തവണ പൂജ്യത്തിന് പുറത്തായ താരങ്ങളാണ്. എന്നാല്‍ ഇവരാരും തന്നെ ടീമിന്റെ നായകന്മാരല്ല. പാക് സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയെയാണ് ബാബര്‍ നയിക്കുന്നത്. സീസണില്‍ ഇതുവരെ കളിച്ച 3 മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ചിട്ടുള്ള പെഷവാര്‍ നിലവില്‍ 6 ടീമുകളുള്ള ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യത്തെ 4 കളികളില്‍ വെറും 3 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. 0,1,2 എന്നിങ്ങനെയായിരുന്നു ബബറിന്റെ സ്‌കോറുകള്‍. അവസാന മത്സരത്തില്‍ കറാച്ചി കിംഗ്‌സിനെതിരെ 46 റണ്‍സുകള്‍ നേടിയെങ്കിലും ഇതിനായി 41 പന്തുകള്‍ ബാബറിന് വേണ്ടിവന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍