പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്ന് ആഘോഷങ്ങളില്ല, താരങ്ങള്‍ കളിക്കുക കറുത്ത ബാന്‍ഡ് ധരിച്ച്

അഭിറാം മനോഹർ

ബുധന്‍, 23 ഏപ്രില്‍ 2025 (13:07 IST)
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 27 പേരോളം കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ കളിക്കാര്‍ കളിക്കുക കറുത്ത  ബാന്‍ഡ് ധരിച്ച്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഐപിഎല്ലില്‍ നടത്താറുള്ള വെടിക്കെട്ടുകളും ചിയര്‍ലീഡര്‍മാരുടെ പ്രകടനങ്ങളും ഇന്ന് ഉണ്ടാകില്ല.
 
ഭീകരാക്രമണത്തില്‍ നിരപരാധികളായവര്‍ കൊല്ലപ്പെട്ടതില്‍ മരിച്ചവര്‍ക്കൊപ്പം ക്രിക്കറ്റ് ലോകം നിലയുറപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനായാണ് നടപടി. മത്സരത്തില്‍ കളിക്കാര്‍, അമ്പയര്‍മാര്‍ എന്നിവര്‍ കറുത്ത ബാന്‍ഡുകള്‍ ധരിക്കും. ഒരു മിനിറ്റ് നേരം മൗനം ആചരിച്ച ശേഷമാകും മത്സരം ആരംഭിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍