2025ലെ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് അക്ഷര്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് നടത്തുന്നത്. നായകനാണെങ്കിലും പലപ്പോഴും അക്ഷര്‍ പട്ടേല്‍ തന്റെ മുഴുവന്‍ ഓവറുകളും മത്സരങ്ങളില്‍ പൂര്‍ത്തിയാക്കാറില്ല. ലഖ്‌നൗവിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
ചെറിയ പരിക്കുള്ളതിനാലാണ് താന്‍ അധികം പന്തെറിയാത്തതെന്ന് അക്ഷര്‍ പറയുന്നു. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പന്തെറിഞ്ഞത് തനിക്ക് മത്സരത്തില്‍ ബൗളിങ്ങിലെ താളം വീണ്ടെടൂക്കാന്‍ സാധിച്ചു എന്ന് തോന്നിയതിനാലാണെന്നും താരം പറഞ്ഞു. അധികം ബൗള്‍ ചെയ്യാനാകുന്നില്ല എന്നതില്‍ നിരാശയില്ല. ടീമിന്റെ പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതില്‍ താന്‍ തൃപ്തനാണെന്നും അക്ഷര്‍ പറഞ്ഞു.