ഒരു വര്‍ഷം 3 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍, ആമി സാറ്റര്‍വൈറ്റ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, പാകിസ്ഥാന്റെ സിദാറ അമീന്‍ എന്നിവരുടെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്. ഏകദിനങ്ങളില്‍ സ്മൃതി ഈ വര്‍ഷം നേടുന്ന നാലാമത്തെ സെഞ്ചുറിയായിരുന്നു ഇന്നലെ പിറന്നത്. ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ 2 സെഞ്ചുറികള്‍ നേടിയ മന്ദാന ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയും സെഞ്ചുറി നേടിയിരുന്നു. കരിയറിലെ ഒമ്പതാമത്തെ സെഞ്ചുറിയാണ് മന്ദാന ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത്.