ലോക ചെസ് ചാമ്പ്യൻ ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

അഭിറാം മനോഹർ
വെള്ളി, 13 ഡിസം‌ബര്‍ 2024 (16:10 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി മാറിയ ഇന്ത്യയുടെ ഡി ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം.
 
 വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി. ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിന് അഭിമാനവും സന്തോഷവും നല്‍കിയെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article