റിഷഭ് പന്ത് തിരിച്ചെത്തിയാൽ ടെസ്റ്റ് ടീമിൽ സ്ഥാനത്തിനായി മത്സരം നടക്കുക പന്തും രാഹുലും തമ്മിലല്ല!

അഭിറാം മനോഹർ
വെള്ളി, 5 ജനുവരി 2024 (18:41 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും സെഞ്ചുറിയുമായി മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ മധ്യനിരതാരവും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുല്‍ നടത്തിയത്. ടെസ്റ്റ് ടീമില്‍ കീപ്പിംഗ് താരം റിഷഭ് പന്തിന്റെ പകരക്കാരനെന്ന നിലയില്‍ മികച്ച പ്രകടനമാണ് കെ എല്‍ രാഹുല്‍ നടത്തുന്നത്. ആദ്യ ടെസ്റ്റില്‍ തിളങ്ങാനായെങ്കിലും രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്‌സിലും തിളങ്ങാന്‍ രാഹുലിനായില്ല.
 
2024ല്‍ പതിനഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ഈ വര്‍ഷം തന്നെ റിഷഭ് പന്ത് പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ടീമിലെ സ്ഥാനത്തിനായി കെ എല്‍ രാഹുല്‍ പക്ഷേ മത്സരിക്കേണ്ടി വരിക പന്തുമായല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. പന്ത് ടീമില്‍ തിരിച്ചെത്തിയാല്‍ മധ്യനിരയിലെ സ്ഥാനത്തിനായി കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തമ്മിലായിരിക്കും മത്സരമെന്നാണ് മഞ്ജരേക്കര്‍ വ്യക്തമാക്കുന്നത്.
 
കിട്ടൂന്ന അവസരങ്ങളിലെല്ലാം മികവ് തെളിയിക്കാന്‍ രാഹുല്‍ ശ്രമിക്കാറുണ്ട്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ ടീമിലെ സ്ഥാനത്തീനായി രാഹുലും ശ്രേയസും തമ്മിലായിരിക്കും മത്സരം. പന്ത് ഫിറ്റാണെങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു വിക്കറ്റ് കീപ്പറെ നോക്കേണ്ടതില്ല.ബാറ്റര്‍ എന്ന നിലയിലും പന്ത് ടീമിന് മുതല്‍ക്കൂട്ടാണ്.സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article