KKR vs RR Match Update: കളം പിടിച്ച് സഞ്ജു, കൊല്‍ക്കത്തയ്ക്ക് മോശം തുടക്കം

Webdunia
വ്യാഴം, 11 മെയ് 2023 (20:26 IST)
KKR vs RR Match Update: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 11 ഓവറില്‍ 79 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വെങ്കടേഷ് അയ്യരും ആന്ദ്രേ റസലുമാണ് ഇപ്പോള്‍ ക്രീസില്‍. ജേസണ്‍ റോയ്, റഹ്മാനുള്ള ഗുര്‍ബാസ്, നിതീഷ് റാണ എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകളും യുസ്വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി. 
 
ഈ സീസണിലെ നിര്‍ണായക മത്സരത്തിനാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയിരിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന് ജയം അനിവാര്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article