Messi: മെസ്സിയുടെ ഹൃദയം ബാഴ്സലോണയിലാണ്, തിരിച്ചെത്താൻ അവൻ എല്ലാ ശ്രമവും നടത്തും: പെപ് ഗ്വാർഡിയോള

Webdunia
വ്യാഴം, 11 മെയ് 2023 (19:20 IST)
പിഎസ്ജിയുമായി ഈ സീസൺ അവസാനം കരാർ അവസാനിക്കുന്ന അർജൻ്റൈൻ സൂപ്പർ താരം മെസ്സി സൗദി പ്രോ ലീഗിൽ കളിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ മെസ്സി ബാഴ്സലോണയിൽ തന്നെ തിരികെയെത്താൻ ശ്രമിക്കുമെന്ന് അഭിപ്രായപ്പെട്ട് മുൻ ബാഴ്സലോണ പരിശീലകൻ പെപ്പ് ഗ്വാർഡിയോള. മെസ്സിയുടെ ഹൃദയം ബാഴ്സലോണയിൽ തന്നെയാണെന്നും ബാഴ്സയിൽ തിരിച്ചെത്താനായി തനിക്ക് സാധ്യമായതെന്തും മെസ്സി ചെയ്യുമെന്നും ഗ്വാർഡിയോള പറഞ്ഞു.
 
എനിക്കുറപ്പുണ്ട് ജോവാൻ ലാപ്പോർട്ടയും മെസ്സിയും അത് യാഥാർഥ്യമാക്കാനായി ശ്രമിക്കും. മെസ്സിക്ക് അവൻ അർഹിച്ച യാത്രയയപ്പ് ബാഴ്സലോണയിൽ കിട്ടുമെന്ന് ഞാൻ കരുതുന്നു. ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് മെസ്സി. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ കൂടിയായ പെപ് ഗ്വാർഡിയോള പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article