ഫാൻസിന് ധോനിയെ മാത്രം മതി, ഞാൻ വേഗം പുറത്താകണമെന്ന് അവർ ആഗ്രഹിക്കും: രവീന്ദ്ര ജഡേജ

വ്യാഴം, 11 മെയ് 2023 (18:20 IST)
ഐപിഎല്ലിൽ ചെന്നൈയുടെ നിർണായക താരങ്ങളിൽ ഒരാളാണ് രവീന്ദ്ര ജഡെജ. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിങ്ങിലും ഒരുപോലെ ടീമിന് മുതൽക്കൂട്ടാണ് താരം. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ രവീന്ദ്ര ജഡേജയായിരുന്നു മത്സരത്തിലെ താരം. മത്സരശേഷം രവീന്ദ്ര ജഡേജ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
ചെന്നൈ ടീമിന് വേണ്ടി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങുന്നത് തനിക്ക് ഇഷ്ടമല്ലെന്ന കാര്യമാണ് താരം പറഞ്ഞത്. അതിന് കാരണമായി ജഡേജ പറയുന്നത് കാരണം ഒരല്പം വിചിത്രമാണ്. താൻ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങുമ്പോൾ തനിക്ക് പിന്നിൽ വരുന്നത് ധോനി ആയിരിക്കും. ധോനിയുടെ ബാറ്റിംഗ് കാണാനാണ് ആളുകൾക്ക് താത്പര്യം. അതുകൊണ്ട് തന്നെ താൻ പുറത്താകണമെന്ന് അവർ ആഗ്രഹിക്കും. മഹിഭായ് എന്നുള്ള ചാൻ്റുകൾ എല്ലായിടത്തും ഞാൻ കേൾക്കുന്നതാണ്.ഞാൻ ബാറ്റിംഗിനിറങ്ങുമ്പോൾ ഉടൻ തന്നെ പുറത്താകണമെന്ന് ആരാധകർ ആഗ്രഹിക്കും. എന്തായാലും ടീം വിജയിച്ചല്ലോ. അതിലാണ് എൻ്റെ സന്തോഷം. ജഡേജ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍