ടൂർണമെൻ്റിൽ തുടർച്ചയായ 5 ഇന്നിങ്ങ്സുകളിൽ താരത്തിന് രണ്ടക്കം കാണാനായിട്ടില്ല. ദയനീയമായ പ്രകടനം നടത്തുന്ന രോഹിത് ടീമിൽ നിന്നും മാറിനിൽക്കണമെന്ന തരത്തിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് രോഹിത് ഉണരാൻ പോകുന്നുവെന്നും പ്ലേ ഓഫിന് ശേഷം എതിരാളികളെ അടിച്ചുപറത്തുമെന്നും ശാസ്ത്രി പറയുന്നത്. 2017ലും രോഹിത് സമാനമായ പ്രകടനമാണ് നടത്തിയിരുന്നതെന്നും ആ സീസണിൽ പക്ഷേ കപ്പടിച്ചത് മുംബൈ ആയിരുന്നുവെന്ന് ആരാധകരും പറയുന്നു.