ഏകദിന ലോകകപ്പിൽ പങ്കെടുക്കാം, പക്ഷേ മോദി സ്റ്റേഡിയത്തിൽ കളിക്കില്ല: പുതിയ നീക്കവുമായി പാകിസ്ഥാൻ

ബുധന്‍, 10 മെയ് 2023 (15:42 IST)
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുകയാണെങ്കിൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തങ്ങൾ കളിക്കില്ലെന്ന തീരുമാനമായി പാക് ക്രിക്കറ്റ് ബോർഡ്. ഏഷ്യാകപ്പിൻ്റെ നടത്തിപ്പ് അവകാശത്തിൽ നിന്നും പാകിസ്ഥാനെ നീക്കം ചെയ്യാൻ ബിസിസിഐ ചരട് വലി നടത്തിയിരിന്നു. ഇതിനെ തുടർന്ന് പാകിസ്ഥാൻ ഏഷ്യാകപ്പിൽ നിന്നടക്കം വിട്ടുനിൽക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഈ വാർത്തയും പുറത്തുവരുന്നത്.
 
ഏഷ്യാകപ്പ് നടത്തിപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റാനുള്ള ബിസിസിഐ ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ബംഗ്ലാദേശും ശ്രീലങ്കയും തീരുമാനിച്ചിരുന്നു. എന്നാൽ പാകിസ്ഥാന് അവകാശപ്പെട്ടതാണ് ടൂർണമെൻ്റ് നടത്തിപ്പെന്നാണ് പാക് നിലപാട്. ഏഷ്യാകപ്പിനായി ബിസിസിഐ ടീമിനെ അയച്ചില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്നും പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.എന്നാൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കളിക്കാൻ പാകിസ്ഥാൻ തയ്യാറാകില്ലെന്നും പാകിസ്ഥാൻ്റെ മത്സരങ്ങൾ ബെംഗളുരുവിലും ചെന്നൈയിലുമായി നടത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍