പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇമ്രാഖാന്റെ പാര്‍ട്ടിയായ തെഹ രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. കൂടാതെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് സംഭവം. സമാനമായ അക്രമങ്ങളില്‍ ഇസ്ലാമാബാദ്,കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, എന്നിവിടങ്ങളില്‍ ഏകദേശം 15 പേര്‍ക്ക് പരിക്കേറ്റു.