ഒരു നാായകനെന്ന നിലയിൽ ബാബർ അസമിന് ഇനിയും മെച്ചപ്പെടാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ അതിന് ഇനിയും സമയം ഏറെ ആവശ്യമാണ്. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ സാഹചര്യം അതല്ല. എത്രയും വേഗം മികച്ച റിസൾട്ടൂകൾ ഉണ്ടാക്കേണ്ടതുണ്ട്. ബാബറിൻ്റെ ബാറ്റിംഗ് മികവും നായകശേഷിയും കൂട്ടികുഴയ്ക്കുന്നത് നല്ലതല്ല. മുൻകാലങ്ങളിൽ ഒരാൾക്ക് ഒറ്റയ്ക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറിയെന്നും മത്സരം വിജയിക്കണമെങ്കിൽ ടീം വർക്ക് ആവശ്യമാണെന്നും മാലിക് കൂട്ടിചേർത്തു.