ഐപിഎല്ലിൽ 3000 റൺസ്, മിന്നും നേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ്

ബുധന്‍, 10 മെയ് 2023 (16:23 IST)
ഐപിഎല്ലിൽ 3000 റൺസ് എന്ന നാഴികകല്ല് പിന്നിട്ട് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഇന്നലെ ആർസിബിക്കെതിരെ വാംഖ്ഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ 15ആം ഓവറിലെ മൂന്നാം പന്തിൽ സിക്സർ പായിച്ചതോടെയാണ് സൂര്യകുമാർ ഈ നാഴികകല്ല് പിന്നിട്ടത്. ബെംഗളുരുവിനെതിരെ 35 പന്തിൽ 7 ഫോറും 6 സിക്സും സഹിതം 83 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്.
 
119 ഇന്നിങ്ങ്സുകളിൽ നിന്നും 3020 റൺസാണ് താരം സ്വന്തമാക്കിയത്. ഐപിഎല്ലിൽ 20 അർഷസെഞ്ചുറികൾ താരത്തിൻ്റെ പേരിലുണ്ട്. ഐപിഎല്ലിലെ പതിനാറാം സീസണിലെ ആദ്യ മത്സരങ്ങളിൽ മികവിലെത്താൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മികച്ച പ്രകടനമാണ് സൂര്യകുമാർ കാഴ്ചവെയ്ക്കുന്നത്. നിലവിൽ മുംബൈയുടെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് സൂര്യ. 4900 റൺസുമായി രോഹിത് ശർമ, 3412 റൺസുമായി കിറോൺ പൊള്ളാർഡ് എന്നിവരാണ് സൂര്യയ്ക്ക് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍