30 വിക്കറ്റിൽ 21 വിക്കറ്റും വീണത് സ്ട്രൈറ്റ് ഡെലിവറികളിൽ നിന്നും, പിച്ചിൽ ഭൂതമില്ലായിരുന്നുവെന്ന് പീറ്റേഴ്‌സൺ

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (12:50 IST)
പിങ്ക്‌ബോൾ ടെസ്റ്റിനായി ഇന്ത്യ ഒരുക്കിയ പിച്ചിൽ അപകടകരമായ യാതൊന്നും തന്നെ ഇല്ലായിരുന്നുവെന്ന് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ. മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ദയനീയമായ വിധത്തിലാണ് ബാറ്റ് ചെയ്‌തതെന്നും പീറ്റേഴ്‌സൺ പറഞ്ഞു.
 
മത്സരത്തിൽ രണ്ട് ടീമുകളുടെയും ബാറ്റിങ് മോശമായിരുന്നു. അവരവരോട് തന്നെ സത്യസന്ധത പുലർത്തുന്നവരാണെങ്കിൽ മോശമായാണ് ബാറ്റ് ചെയ്‌തതെന്ന് അവർ തന്നെ സമ്മതിക്കും. 30 വിക്കറ്റുകളിൽ 21 എണ്ണവും സ്ട്രൈറ്റ് ഡെലിവറികളിൽ നിന്നായിരുന്നു. ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്‌തിരുന്നെങ്കിൽ മാച്ച് മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും മത്സരം നീണ്ടുനിന്നേനെയെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article