വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നുകാണിക്കുന്നു, മെക് സെവനെതിരെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2025 (12:41 IST)
Kanthapuram- Mec 7
മെക് സെവന്‍ വ്യായാമത്തിനെതിരെ കാന്തപുരം എ പി അബൂവക്കര്‍ മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് വ്യായമത്തില്‍ ഏര്‍പ്പെടുന്നു. സ്ത്രീകള്‍ ശരീരം തുറന്ന് കാണിക്കുന്നു. സ്ത്രീ പുരുഷനെ നോക്കുന്നതും കാണുന്നതും ഹറാമാണെന്ന മതനിയമമാണ് ഇത് മൂലം തെറ്റുന്നതെന്നും മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു. മതവിധി പറയുന്നവരെ വിമര്‍ശിക്കുന്നവര്‍ സത്യമെന്താണെന്ന് അന്വേഷിക്കാറില്ലെന്നും കാന്തപുരം പറഞ്ഞു.
 
പുരുഷന്മാരെ കാണുന്നതിനും ഇടപഴകുന്നതിനും സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ നിബന്ധനകളുണ്ട്. പണ്ട് കാലത്തെല്ലാം സ്ത്രീകള്‍ ഇതെല്ലമ പലിച്ചിരുന്നു. എന്നാല്‍ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്തുകളഞ്ഞു. മലപ്പുറം കുഴിമണ്ണയില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദപരാമര്‍ശം.
 
 ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്നും സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീന്‍ തുടക്കമിട്ട ആരോഗ്യപ്രസ്ഥാനമാണ് മെക് സെവന്‍ എന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍. സ്വന്തം നാട്ടുകാരുടെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയില്‍ വ്യായമ മുറകളുമായി സലാഹുദ്ദീന്‍ 2012ലാണ് മെക് സെവന്‍ തുടങ്ങുന്നത്. മലബാറില്‍ ആയിരത്തോളം യൂണിറ്റുകളുള്ള സംഘമായി ഇത് വളര്‍ന്നു. എയറോബിക്‌സ്, ഫിസിയോതെറാപ്പി,യോഗ, മെഡിറ്റേഷന്‍, ഫേസ് മസാജ്, അക്യൂ പ്രഷര്‍, ഡീപ് ബ്രീത്തിങ്ങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായമമുറകള്‍ അടങ്ങുന്നതാണ് മെക് സെവന്‍.
 
ഓരോ ക്ലബ് അംഗവും താന്‍ പരിശീലിക്കുന്നത് കുടുംബത്തെയും പരിശീലിപ്പിക്കണം. പക്ഷാഘാതം വന്ന രോഗികളെ സന്ദര്‍ശിക്കുകയും രോഗികളെ കൊണ്ട് വ്യായാമം ചെയ്യിക്കുകയും ചെയ്യണം. തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ കൂട്ടായ്മയ്ക്കുണ്ട്. 60 വയസിന് മുകളിലുള്ളവരാണ് കൂട്ടായ്മയില്‍ കാര്യമായുള്ളത്. കായിക പരിശീലനം എന്ന പേരില്‍ നടക്കുന്ന ഈ കൂട്ടായ്മയുടെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമിയും ഉണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന്റെ ആരോപണത്തോടെയാണ് മെക് 6 വാര്‍ത്തകളില്‍ നിറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍