അന്യപുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്ന് കാന്തപുരം വിഭാഗം സമസ്ത മുശാവറ. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ല. സുന്നികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെ പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം പത്രക്കുറിപ്പിൽ അറിയിച്ചു.