Jhulan Goswami: ജുലൻ ഗോസ്വാമിയുടെ വിടവാങ്ങൽ: കണ്ണീരടക്കാനാവാതെ ഹർമൻ പ്രീത്( വീഡിയോ)

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (11:01 IST)
ഇന്ത്യയുടെ ഇതിഹാസ പേസർ ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകി ഇന്ത്യൻ ടീം. അവസാന രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ പേസർ ജുലൻ ഗോസ്വാമിക്ക് മത്സരത്തിന് തൊട്ടുമുൻപ് ടീമിലെ സഹതാരങ്ങൾ ആദരവർപ്പിച്ചു.
 
സഹതാരങ്ങളെ കെട്ടിപ്പിടിച്ചും ചിരിച്ചും ജുലൻ ഇന്ത്യൻ ജേഴ്സിയിലെ അവസാന നിമിഷങ്ങൾ ആസ്വദിച്ചു. ഈ സമയം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കണ്ണീരടക്കാൻ പ്രയാസപ്പെടുകയായിരുന്നു. തൻ്റെ അവസാന മത്സരത്തിൽ ടോസ് ഇടാനുള്ള അവസരം നൽകിയാണ് ഹർമൻ ജുലനോടുള്ള ആദരവ് പ്രകടമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article