ജയിക്കാനായി എന്തും ചെയ്യാമെന്നായി: ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് സ്റ്റുവർട്ട് ബ്രോഡ്

ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (10:22 IST)
ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ മങ്കാദിങ്ങിന് വിധേയമാക്കി പുറത്താക്കിയ സംഭവത്തിൽ ഇന്ത്യൻ ടീമിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ഐസിസി നിയമങ്ങൾ അനുകൂലമാണെങ്കിലും വ്യക്തിപരമായി മത്സരത്തിൽ വിജയിക്കാൻ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് താൻ ഇഷ്ടപ്പെടുന്നില്ലെന്ന് താരം വ്യക്തമാക്കി.
 

I find the debate of the Mankad really interesting. So many views from either side. I personally wouldn’t like to win a match like that, also, very happy for others to feel differently https://t.co/BItCNJZqYB

— Stuart Broad (@StuartBroad8) September 24, 2022

മങ്കാദിങ്ങിനെ പറ്റിയുള്ള വാദപ്രതിവാദങ്ങൾ നന്നായി തോന്നുന്നു. ഇരുഭാഗത്തെയും അഭിപ്രായങ്ങൾ രസകരമാണ്. എന്നാൽ വ്യക്തിപരമായി ഇത്തരമൊരു രീതിയിൽ മത്സരം വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, മറ്റുള്ളവർക്ക് ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാം. ഞാൻ അതിനെ എതിർക്കുന്നില്ല, ബ്രോഡ് പറഞ്ഞു. മങ്കാദിങ്ങിനെ റണ്ണൗട്ടെന്ന് വിളിക്കാനാകുമോയെന്നും ജയിക്കാനായി സ്വീകരിച്ച മോശം വഴിയായെ ഇതിനെ കണക്കാക്കാനാകു എന്നും ബ്രോഡ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍