ഇത് സ്റ്റൈലിഷ് സാംസൺ, സിക്‌സർ ഫിനിഷുമായി ന്യൂസിലൻഡിനെതിരെ നായകൻ്റെ ഇന്നിങ്ങ്സ്

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:23 IST)
ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് യർത്തിയ 168 റൺസ് വിജയലക്ഷ്യം 31.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സിക്സർ ഫിനിഷിലൂടെ നായകൻ കൂടിയായ സഞ്ജു സാംസണാണ് കളി അവസാനിപ്പിച്ചത്.
 
നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ചുകൊണ്ട് തുടങ്ങിയ സഞ്ജു സിക്സറിലൂടെ തന്നെ മത്സരം അവസാനിപ്പിച്ചു. 32 പന്തുകൾ നേരിട്ട സഞ്ജു 29 റൺസുമായി പുറത്താകാതെ നിന്നു.ഋതുരാജ് ഗെ‍യ്ക്‌വാദ് (54 പന്തിൽ 41), രജത് പട്ടീദാർ (41 പന്തിൽ 45), രാഹുൽ ത്രിപാഠി (40 പന്തിൽ 31) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി. ഓപ്പണർ പൃഥ്വി ഷാ 24 പന്തിൽ നിന്നും 17 റൺസെടുത്തു പുറത്തായി.
 
നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.74 റൺസെടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടമായ കിവീസിന് മിച്ചൽ റിപ്പോണിന്റെ അർധ സെഞ്ചറി പ്രകടനമാണു തുണയായത്. 104 പന്തുകൾ നേരിട്ട താരം 61 റൺസെടുത്തു. വാലറ്റത്ത് ജോ വാക്കറും(36) തിളങ്ങി.
 
ഇന്ത്യ എയ്ക്കായി ശാർദൂൽ ഠാക്കൂർ 4 വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് സെൻ മൂന്നും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍