ടീമിലെ മറ്റേത് വിക്കറ്റ് കീപ്പർ ബാറ്ററേക്കാളും മികച്ച സ്റ്റാറ്റസ്, എന്നിട്ടും സഞ്ജു പുറത്ത്: കണക്കുകൾ നിരത്തി പ്രതികരിച്ച് സഞ്ജു ആരാധകർ

ചൊവ്വ, 9 ഓഗസ്റ്റ് 2022 (13:29 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സംഘത്തിൽ നിന്നും മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കിയതിൽ ആരാധകരോഷം. സഞ്ജുവിനോട് ബിസിസിഐ തുടർച്ചയായി അനീതി കാണിക്കുകയാനെന്നും ടീമിലെ മറ്റേത് വിക്കറ്റ് കീപ്പർ ബാറ്ററേക്കാളും മികച്ച പ്രകടനമാണ് സഞ്ജു ഇതുവരെ നടത്തിയിട്ടുള്ളതെന്നും കണക്കുകൾ ചൂണ്ടികാട്ടി സഞ്ജു ആരാധകർ വ്യക്തമാക്കുന്നു.
 
ഈ വർഷം രാജ്യാന്തര ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ബാറ്റിങ് ശരാശരിയും സഞ്ജു സാംസണിനാണുള്ളത്. 158.40 പ്രഹരശേഷിയുള്ള സഞ്ജുവിന് 44.75 എന്ന മികച്ച ബാറ്റിങ് ശരാസരിയുമുണ്ട്. ഏഷ്യാകപ്പ് സ്ക്വാഡിൽ ഇടം നേടിയ റിഷഭ് പന്തിന് 135.42 പ്രഹരശേഷിയും 26 ബാറ്റിങ് ശരാശരിയുമാണുള്ളത്. ദിനേഷ് കാർത്തികിന് 133.33 പ്രഹരശേഷിയാണുള്ളത്, ബാറ്റിങ് ശരാശരിയാകട്ടെ 21.33ഉം.
 
സ്ക്വാഡിൽ ഇടം പിടിക്കാതിരുന്ന മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷന് 130.30 ആണ് സ്ട്രൈക്ക് റേറ്റ്. 30.71 എന്ന ബാറ്റിങ് ശരാശരിയും താരത്തിനുണ്ട്. പ്രകടനമികവിൻ്റെ കാര്യം പരിഗണിക്കുമ്പോൾ പന്തിനേക്കാളും ദിനേഷ് കാർത്തികിനേക്കാളും മികച്ച കണക്കുകൾ ഉള്ളപ്പോളും സഞ്ജു അവഗണിക്കപ്പെടുന്നുവെന്നാണ്  സഞ്ജു ആരാധകർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍