ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും ഉണ്ടെടാ പിടി, 2026 ടി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി

അഭിറാം മനോഹർ

ശനി, 12 ജൂലൈ 2025 (11:27 IST)
Team Italy
അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടി ഫുട്‌ബോളിലെ കരുത്തരായ ഇറ്റലി. യൂറോപ്യന്‍ യോഗ്യത മത്സരത്തില്‍ ജേഴ്‌സിക്കെതിരെ സ്‌കോട്ട്ലന്‍ഡ് ഒരു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെയാണ് അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റിട്ടും ഇറ്റലി നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ടി20 ലോകകപ്പിന് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്‌സിനെതിരെ 9 വിക്കറ്റിനായിരുന്നു ഇറ്റലിയുടെ തോല്‍വി.
 
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സടിച്ചപ്പോള്‍ 16.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓറഞ്ച് പട വിജയം നേടുകയായിരുന്നു. യൂറോപ്പില്‍ നിന്നും നെതര്‍ലന്‍ഡ്‌സും ഇറ്റലിയുമാണ് ലോകകപ്പ് യോഗ്യത നേടിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍