Shubman Gill: സമയം കളയാന്‍ നോക്കി ക്രോലി, ഇത്തവണ ചിരിച്ചൊഴിഞ്ഞ് ഗില്‍ (വീഡിയോ)

രേണുക വേണു

ഞായര്‍, 3 ഓഗസ്റ്റ് 2025 (10:01 IST)
Shubman Gill and Zak Crawley

Shubman Gill: ലോര്‍ഡ്‌സ് ടെസ്റ്റിനു സമാനമായ രീതിയില്‍ ബാറ്റിങ്ങിനിടെ സമയം കളയാന്‍ ശ്രമിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോലി. എന്നാല്‍ ഇത്തവണ ക്രോലിയോടു ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പ്രതികരിച്ചത് 'നിഷ്‌കളങ്കമായ' ചിരിയോടെ..! 
 
ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിനമായ ശനിയാഴ്ചയാണ് ഇംഗ്ലണ്ട് താരം സമയം കളയാന്‍ ശ്രമിച്ചത്. മുഹമ്മദ് സിറാജ് റണ്ണപ്പ് പൂര്‍ത്തിയാക്കി പന്തെറിയാന്‍ പോകുന്നതിനിടെ സ്‌ട്രൈക്കര്‍ ക്രീസില്‍ നില്‍ക്കുന്ന ക്രോലി മാറിനില്‍ക്കുകയായിരുന്നു. ഈ സമയത്ത് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ നായകന്‍ ചിരിക്കുകയായിരുന്നു. 
 
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ക്രോലി സമയം വൈകിപ്പിക്കാന്‍ നോക്കിയപ്പോള്‍ ഗില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. അന്ന് ഗില്ലും ക്രോലിയും ഏറ്റുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തവണ സ്വയം നിയന്ത്രിച്ച് ക്രോലിക്ക് 'ചിരി' മാത്രമാണ് ഗില്‍ മറുപടി നല്‍കിയത്. ഇതെല്ലാം കണ്ട് ക്രോലിക്കും ചിരിയടക്കാനായില്ല. 

Crawley tried an old trick, Captain Gill, however, answered with a smile #SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings pic.twitter.com/4UOOftok5M

— Sony Sports Network (@SonySportsNetwk) August 2, 2025
അതേസമയം വിക്കറ്റ് നഷ്ടമാകാതിരിക്കാന്‍ നന്നായി കഷ്ടപ്പെട്ട ക്രോലിക്ക് മൂന്നാം ദിനം അവസാനിക്കുന്നതോടെ കൂടാരം കയറേണ്ടിവന്നു. 36 പന്തില്‍ 14 റണ്‍സെടുത്ത ക്രോലിയെ മുഹമ്മദ് സിറാജ് ബൗള്‍ഡ് ആക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍