ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 396 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറി നേടി. 164 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതം 118 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്. നൈറ്റ് വാച്ച് മാനായി ക്രീസിലെത്തിയ ആകാശ് ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53), വാഷിങ്ടണ്‍ സുന്ദര്‍ (46 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ധ്രുവ് ജുറെല്‍ (46 പന്തില്‍ 34) പൊരുതി നോക്കി.
ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ടംഗ് 30 ഓവറില്‍ 125 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിന്‍സണ്‍ മൂന്നും ജാമി ഓവര്‍ടണ്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു 23 റണ്‍സ് ലീഡുണ്ടായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 247 റണ്‍സെടുത്തു.