India vs England Oval Test Day 4: 374 റൺസല്ലെ, പിന്തുടർന്ന് ജയിക്കാൻ ഇംഗ്ലണ്ടിനാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോഷ് ടങ്ങ്
ഹെഡിങ്‌ലിയിലെ മത്സരത്തെ പോലെയാണ് എനിക്കിത് തോന്നുന്നത്. ഞങ്ങള്‍ വളരെ ശാന്തരാണ്. മത്സരത്തെ പറ്റി കൂടുതലായി ചിന്തിക്കുന്നില്ല. ഞങ്ങള്‍ക്കുള്ള ബാറ്റിംഗ് കരുത്ത് വെച്ച് നോക്കുമ്പോള്‍ ഈ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കാന്‍ കഴിയാതിരിക്കാന്‍ ഒരു കാരണവുമില്ല. ജോഷ് ടങ് പറഞ്ഞു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. വിജയത്തിനായി 324 റണ്‍സാണ് ഇംഗ്ലണ്ടിന് ആവശ്യമായിട്ടുള്ളത്.