സ്‌കോട്ട്ലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്ലന്‍ഡിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് നേടാനായത്. 21 പന്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ എമിലിയോ ഗേ, 38 റണ്‍സടിച്ച ഹാരി മുനേറ്റി എന്നിവരാണ് ഇറ്റലിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി നാറ്റിങ്ങില്‍ സ്‌കോട്ട്ലന്‍ഡിനായി ഓപ്പണര്‍ ജോര്‍ജ് മുന്‍സേ 61 പന്തില്‍ 72 റണ്‍സ് അടിച്ചെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ സ്‌കോട്ട്ലന്‍ഡിനായുള്ളു. യോഗ്യതാ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്താനായാല്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ യോഗ്യത നേടാന്‍ ഇറ്റലിക്കാകും.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റാല്‍ പോലും ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്യാനായാലും ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാം. അവസാന മത്സരത്തില്‍ ജേഴ്‌സിയാണ് സ്‌കോട്ട്ലന്‍ഡിന്റെ എതിരാളികള്‍. ഇതില്‍ വിജയിക്കുന്ന ടീം നെറ്റ് റണ്‍ റേറ്റില്‍ ഇറ്റലിയ മറികടക്കാതിരുന്നാല്‍ ഇത്തവണ ക്രിക്കറ്റ് ലോകകപ്പില്‍ ഇറ്റലി കളിക്കുന്നത് നമുക്ക് കാണാനാകും.