ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും

അഭിറാം മനോഹർ

ചൊവ്വ, 25 ഫെബ്രുവരി 2025 (18:29 IST)
പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത താരം മാര്‍ച്ച് 7ന് പ്രഖ്യാപിക്കാനിരിക്കുന്ന ബ്രസീല്‍ ടീമില്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ചിലെ ഇന്റര്‍നാഷണല്‍ ബ്രേയ്ക്കില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കൊളംബിയക്കെതിരെയും അര്‍ജന്റീനയ്‌ക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങള്‍.
 
കഴിഞ്ഞ മാസമാണ് അല്‍ ഹിലാലില്‍ നിന്നും നെയ്മര്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസിലേക്ക് തിരിച്ചെത്തിയത്. സാന്റോസിലെത്തിയ ശേഷം ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാന്‍ താരത്തിനായിരുന്നു. ഇതിനകം തന്നെ സാന്റോസിനായി 2 ഗോളുകളും താരം കണ്ടെത്തിയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍