സൗദി പ്രോ ലീഗ് ടാമായ അല്‍ ഹിലാല്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അല്‍ ഹിലാലുമായ കരാര്‍ റദ്ദാക്കിയാല്‍ നെയ്മര്‍ തന്റെ പഴയകാല ക്ലബായ സാന്റോസിലേക്ക് തിരിച്ചുപോകുമെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ നെയ്മര്‍ തന്റെ പഴയ സഹതാരങ്ങളായ മെസ്സിയും സുവാരസും കളിക്കുന്ന ഇന്റര്‍ മിയാമിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2023ല്‍ 220 മില്യണ്‍ ഡോളറിന് 2 വര്‍ഷക്കരാറിലാണ് അല്‍ ഹിലാലില്‍ എത്തിയതെങ്കിലും പരിക്ക് മൂലം കഴിഞ്ഞ 18 മാസത്തിനിടെ 7 മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും 3 അസിസ്റ്റുകളും മാത്രമാണ് ബ്രസീല്‍ താരത്തിന് നേടാനായത്. ഈ സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ അല്‍ ഹിലാല്‍ ഒരുങ്ങുന്നത്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നും സൂചനയുണ്ട്. കരാര്‍ റദ്ദാക്കുന്നില്ലെങ്കില്‍ വായ്പ അടിസ്ഥാനത്തില്‍ താരത്തെ കൈമാറുന്നതിനെ പറ്റിയും അല്‍ ഹിലാല്‍ ആലോചിക്കുന്നുണ്ട്. നെയ്മറെ കൈവിടാല്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ അടക്കമുള്ളവരെ അല്‍ ഹിലാല്‍ ലക്ഷ്യമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.