ഇനി എന്ത് വേണം!, മെസി ഒക്ടോബർ 25ന് കേരളത്തിൽ, 7 ദിവസം സംസ്ഥാനത്ത്, പൊതുപരിപാടികളിലും ഭാഗമാകും

അഭിറാം മനോഹർ

ഞായര്‍, 12 ജനുവരി 2025 (08:21 IST)
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. 7 ദിവസം മെസി കേരളത്തിലുണ്ടാവുമെന്നും സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. നവംബര്‍ 2 വരെ മെസ്സി കേരളത്തില്‍ തുടരും. നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
 
 നേരത്തെ ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീം സൗഹൃദമത്സരം കളിക്കാനായി ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചെങ്കിലും മത്സരത്തിനുള്ള ചെലവ് താങ്ങാനാവില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ക്ഷണം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള കായികമന്ത്രി കേരളത്തില്‍ കളിക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ ക്ഷണിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍